Helasuskan
Disciple of Prayer
അച്ചാ, എന്റെ പേര് ### എന്നാണ്. ഞാൻ ഒരു graduate ആണ്. ഒപ്പം pharmacy assistant കോഴ്സ് കഴിഞ്ഞ ആളാണ്. ഞാൻ അത്യാവശ്യം ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് ഒരാളാണ്. എനിക്ക് ഇപ്പോൾ 4 സർജറികൾ കഴിഞ്ഞിട്ടുണ്ട്. വയറിന്റെ ആണ് എല്ലാം. അതിന്റെ എഫ്ഫക്റ്റ് എന്നോണം ഇന്നും ഞാൻ ഓരോ വേദനയിൽ കൂടെ ആണ് കടന്നു പോകുന്നത്. ഒപ്പം എനിക്ക് മൈഗ്രൈന്റെ പ്രശ്നമുണ്ട്. ഒപ്പം ഞാൻ മാനസിക നില തെറ്റി ഒരു psychiatrist ന്റെ treatment ലുമാണ്. എല്ലാത്തിനും medicine എടുക്കുന്നുണ്ട്. എനിക്കിപ്പോൾ ### വയസ്സ് കഴിയാറായി. ഞാൻ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാണ്. എന്റെ അനിയത്തിയുടെ വരെ വിവാഹം കഴിഞ്ഞു. ഞാൻ ആലോചന വന്നാൽ പോലും എനിക്ക് അതിനെ ഒക്കെ സമീപിക്കാൻ ഭയമാണ്. ഞാൻ ഒരു കന്യാസ്ത്രീ ആകണമെന്നാഗ്രഹിച്ച ആളാണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളാൽ എന്നെ മഠത്തിൽ നിന്നും തിരികെ വിട്ടു. ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. മൂന്നുവട്ടം suicidal attempt വരെ നടത്തിയിട്ടുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ .. ഞാൻ പ്രാർത്ഥിക്കാൻ പോലും ആകാത്ത ഒരു അവസ്ഥയിൽ ആണ്. പ്രാർത്ഥനയിലൂടെ എന്നെ സഹായിക്കണമേ. എനിക്ക് ഒരു ജോലിക്കുപോലും പോകൻ കഴിയുന്നില്ല. ###-### സ്ഥലങ്ങളിൽ ഞാൻ ജോലിക്കായ് കേറിയിട്ടു ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ മൂലം തുടരാൻ എനിക്ക് ആയില്ല. ഞാൻ ഇപ്പോൾ online ആയി job നോക്കുകയാണ്. ഒരുകാലത്തു വേദനകളെല്ലാം സന്തോഷത്തോടെ sweekarichirunna എനിക്ക് ഇപ്പോൾ ഒരു ഇൻജെക്ഷൻ എടുക്കുന്നത് പോലും പ്രയാസമാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ജോലി, ആരോഗ്യം ഭാവി ജീവിതം ഇതെല്ലാം എന്നെ വല്ലാതെ വേട്ടയാടുന്നു. എനിക്ക് എന്നെ തന്നെ കൈവിട്ട്പോകുന്നു. പ്രാർത്ഥനയിൽ ഓർക്കുമെന്ന് വിശ്വസിക്കുന്നു.