Bulagh
Disciple of Prayer
ഞാൻ വളരെ പ്രയാസത്തിലാണ്. എന്റെ വിവാഹം കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു ഞങ്ങളുടെ കുടുംബ ജീവിതത്തിൽ വളരെയധികം പ്രേശ്നങ്ങൾ ഉണ്ടാകുന്നു. ഭർത്താവിനെ എനിക്ക് സംശയമാണ് അതുകൊണ്ട് തന്നെ നിരന്തരം ഓരോ ആസ്വസ്ഥതകളും ഉണ്ടാകുന്നു. അദ്ദേഹം അതെല്ലാം വളരെ ക്ഷമപൂർവം കൈകാര്യം ചെയ്യുന്നത് കൊണ്ട് ഞങ്ങൾ ഇന്നും ഒരുമിച്ചായിരിക്കുന്നു. പലവട്ടം ഡിവോഴ്സിനെ കുറിച്ച് പോലും ഞങ്ങൾ ആലോചിച്ചു പോകുന്നു. അതോടൊപ്പം വീട്ടിലെ ചില പിണക്കങ്ങൾ, ഒരു കുഞ്ഞു ഞങ്ങൾക്ക് ഇടയിലേക്ക് വരുന്നില്ല, കുറെയധികം പ്രേശ്നങ്ങളുടെ നടുവിലാണ് ഞാൻ ഇപ്പോൾ. എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ എന്റെ മനസ്സിന്റെ ആസ്വസ്ഥതകൾ മാറുവാനും സംശയരോഗം മാറുവാനും വേണ്ടി ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ?